യോഗത്തില്‍ ചെയര്മാന് ജെയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വര്‍ഗീസ്, ട്രഷറര്‍ സിബിന് കെ എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കിയ സമ്മേളനത്തില്‍, കേരളപ്പിറവി ആഘോഷവും സംയുക്തമായി നടത്തി.
കുട്ടികളുടെ ചിത്ര രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം രാജു കുന്നക്കാട്ട്, ഡബ്ളിന്‍ പ്രൊവിന്‍സ് ട്രഷറര്‍ മാത്യുസ് കുര്യാക്കോസ്, എസ്ക്യൂട്ടീവ് മെമ്പര്‍ സെബാസ്ററ്യന് കുന്നുംപുറം എന്നിവര്‍ നിര്‍വഹിച്ചു. ആന്റണി പൗലോസിന്റെ നേതൃത്വത്തില്‍ കോര്‍ക്കിലെ വിവിധ കലാകാരന്മാര് അണിനിരന്ന 'മന്ദാരച്ചെപ്പ് ' എന്ന സംഗീതനിശയും വര്‍ണ്ണശബളമായി അരങ്ങേറി.
യൂറോപ്പ് റീജിയന് ചെയര്മാന് ജോളി പടയാട്ടില്‍, പ്രസിഡണ്ട് ജോളി തടത്തില്‍, ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകളും, സന്ദേശങ്ങളും അറിയിച്ചു.കലാ, സാംസ്കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാജു കുന്നക്കാടിന് കോര്‍ക്ക് പ്രോവിന്‍സിന്റ സ്നേഹോപഹാരം സെക്രട്ടറി ജേക്കബ് വര്‍ഗീസ്, ട്രഷറര്‍ സിബിന് കെ എബ്രഹാം എന്നിവര്‍ കൈമാറി.
2010 ല്‍ രൂപീകൃതമായ കോര്‍ക്ക് യൂണിറ്റ് നിരവധിയായ പ്രോഗ്രാമുകള്‍ നടത്തി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതായി ഗ്ളോബല്‍ ചെയര്മാന് ഗോപാലപിള്ള, പ്രസിഡണ്ട് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്ററഫര്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഏകദേശം അറുപതോളം രാജ്യങ്ങളിലായി 100 ല്‍പ്പരം പ്രൊവിന്സുകളുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി അറിയപ്പെടുന്നു.

Comments: